57 ലക്ഷവുമായി സഹോദരങ്ങള്‍ പിടിയില്‍

57 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി സഹോദരങ്ങളെ വയനാട് ലക്കിടിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശികളായ കൊഴിഞ്ഞിക്കാടന്‍ സിദ്ധിഖ് (40), സ്വലിഹ് (35) എന്നിവരാണ് ഇലക്ഷന്‍ സ്വാഡും വൈത്തിരി പൊലീസും ചേര്‍ന്നു നടത്തിയ വാഹന പരിശോധനയില്‍

വൈത്തിരി| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (14:51 IST)
57 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി സഹോദരങ്ങളെ വയനാട് ലക്കിടിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശികളായ കൊഴിഞ്ഞിക്കാടന്‍ സിദ്ധിഖ് (40), സ്വലിഹ് (35) എന്നിവരാണ് ഇലക്ഷന്‍ സ്വാഡും വൈത്തിരി പൊലീസും ചേര്‍ന്നു നടത്തിയ വാഹന പരിശോധനയില്‍ കുടുങ്ങിയത്.

ഇരുവരും ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസില്‍ വരികയായിരുന്നു. പ്രതികളുടെ വസ്ത്രത്തില്‍ കെട്ടിവച്ച നിലയിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. എന്നാല്‍ ഈ തുക സ്വര്‍ണ്ണം വില്‍പ്പന നടത്തി ലഭിച്ചതാണെന്നും ഈ തുക മലപ്പുറത്ത് അലവി എന്നയാള്‍ക്ക് നല്‍കാനുള്ളതാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പണവുമായി ബന്ധപ്പെട്ട മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ പണം കോഴിക്കോട് ഇന്‍കം ടാക്‌സ് ടിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധമായി കുഴല്‍പ്പണവേട്ട ശക്തമാക്കിയ സാഹചര്യത്തില്‍ ഇനിയും ഇത്തരം വേട്ട തുടരുമെന്ന് പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :