ഭരണം പോയാല്‍ അതിന്റെ ഉത്തരവാദിത്തം മുന്നണിക്ക്; പാലായില്‍ വന്‍ വിജയം നേടും- കെഎം മാണി

പാലായില്‍ ശക്തമായ പ്രചാരണമാണ് നടക്കുന്നത്

 കേരളാ കോണ്‍ഗ്രസ് (എം) , കെഎം മാണി , മാണി സി കാപ്പന്‍ , നിയമസഭ തെരഞ്ഞെടുപ്പ്
കോട്ടയം| jibin| Last Updated: വ്യാഴം, 28 ഏപ്രില്‍ 2016 (13:37 IST)
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് മുന്നറിയിപ്പുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍
കെഎം മാണി. ഭരണം പോയാല്‍ അതിന്റെ ഉത്തരവാദിത്തം മുന്നണിക്കായിരിക്കും. പരാജയത്തില്‍ പങ്കുവയ്ക്കാന്‍ തങ്ങള്‍ തയ്യാറാണ്. പാലായില്‍ തന്റെ ഭൂരിപക്ഷം കുറയില്ലെന്നും മാണി പറഞ്ഞു.

അതേസമയം, പാലായില്‍ ശക്തമായ പ്രചാരണമാണ് നടക്കുന്നത്. ബാര്‍ കോഴയടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അതിന്റെയെല്ലാം മുനയൊടിക്കുന്ന വിജയമാണ് മാണി ലക്ഷ്യമാക്കുന്നത്. വന്‍ വിജയം നേടി ആരോപണങ്ങളെ ഇല്ലാതാക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസമ്പര്‍ക്ക പരിപാടികളിലും മരണ വീടുകളില്‍ മാണി എത്തുന്നുണ്ട്.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി എന്‍‌സിപി നേതാവ് മാണി സി കാപ്പനാണ്. കോട്ടയം ജില്ലാ പ്രസിഡന്റായ എന്‍ ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പരാമാവധി വോട്ടുകള്‍ നേടാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ജയിക്കാനുള്ള ഉറച്ച പോരാട്ടത്തിലാണ് മാണി സി കാപ്പന്‍. പതിനായിരത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും ജയിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് (എം) വിശ്വസിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :