കൊച്ചി|
aparna shaji|
Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (11:54 IST)
ഇരുമെയ്യാണെങ്കിലും ഒറ്റ കരളായാണ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും പ്രവർത്തിക്കുന്നതെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. എന്തിനേയും ജാതിയുടേയും വർഗ്ഗീയതയുടേയും മുഖത്തോട് കൂടി നോക്കി കാണുന്ന പാർട്ടികളെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളൂടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തവരാണ് വി എസിനും പിണറായിക്കുമെതിരെ ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്. എൽ ഡി എഫ് ജയിച്ചിരിക്കും. വിജയിക്കാൻ സാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ പോലും എല് ഡി എഫ് നിഷ്പ്രയാസം ജയിച്ചിരിക്കുമെന്നും വിജയൻ വ്യക്തമാക്കി.
എസ് എൻ ഡി പിയേയും ശ്രീ നാരായണഗുരുദേവനേയും ബഹുമാനിക്കാത്ത വെള്ളാപ്പള്ളി നടേശന്റെ പെരുമാറ്റം ആ മണ്ഡലത്തിൽ എൽ ഡി എഫിന് അട്ടിമറി വിജയം നേടാൻ കാരണമാകും. ബി ഡി ജെ എസിനെ ഒരു പാർട്ടിയായിട്ടോ എതിരാളിയായിട്ടോ കണ്ടിട്ടില്ലെന്നും വിജയൻ പരിപാടിയിൽ അറിയിച്ചു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം