തീരുമാനം പ്രാകൃതം, ആരേയും വിലക്കാൻ നിങ്ങൾക്ക് കഴിയില്ല; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ചോപ്ര

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര രംഗത്ത്. ആർക്കും വിലക്കേർപ്പെടുത്താൻ നിങ്ങൾക്കാകില്ലെന്ന് താരം അഭിപ്രായപ്പെട്ടു. അമേരിക്കയിലേക്ക് കുടിയേറിപാർത്ത മുസ്ലീംങ്ങളെ

ന്യൂയോർക്ക്| aparna shaji| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (11:07 IST)
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ബോളിവുഡ് സുന്ദരി രംഗത്ത്. ആർക്കും വിലക്കേർപ്പെടുത്താൻ നിങ്ങൾക്കാകില്ലെന്ന് താരം അഭിപ്രായപ്പെട്ടു. അമേരിക്കയിലേക്ക് കുടിയേറിപാർത്ത മുസ്ലീംങ്ങളെ രാജ്യത്ത്നിന്നും തുടച്ച് നീക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

ഒരു വിഭാഗത്തേയും വിലക്കാനുള്ള അവകാശം നിങ്ങൾക്കില്ല, ഇത്തരത്തിലുള്ള പ്രസ്താവനയും തീരുമാനങ്ങളും വളരെ പ്രാകൃതമാണ്. തീവ്രവാദികൾ എന്ന് ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയാതെ വരുമ്പോൾ ഇത്തരത്തിൽ തീവ്രവദാത്തെ എതിർക്കുന്നതും ഭീകരവാദത്തിനെതിരായ ഈ പോരാട്ടം വളരെ ദുഷ്കരമാണ്. എന്നും താരം പ്രഖ്യാപിച്ചു. അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യുന്ന ക്വാന്റികോ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ താരം കൂടിയാണ് പ്രിയങ്ക ചോപ്ര.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ പ്രിയങ്കയും സ്ഥാനം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദത്തെക്കുറിച്ചുള്ള പ്രസ്താവനയുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്കയെ കൂടാതെ ഓസ്‌കാര്‍ ജേതാവ് ലിയനാഡോ ഡികാപ്രിയോ, മാര്‍ക്ക സക്കര്‍ബര്‍ഗ്ഗ്, നിക്കി മിനാഗ്, ഡൊണാള്‍ഡ് ട്രംപ് എന്നിവരും ടൈംസിന്റെ മാഗസിനിൽ ഇടം പിടിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :