അനുബന്ധ വാര്‍ത്തകള്‍
- പള്ളിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട: 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
- 'വല്ലാതെ ബുദ്ധിമുട്ടി': ഇപ്പോൾ എല്ലാം ശരിയായെന്ന് ദുൽഖർ സൽമാൻ, നടന്റെ അസുഖമെന്ത്?
- തിരുവനന്തപുരം ശ്രീകാര്യത്തെ CET എഞ്ചിനീയറിങ് കോളേജ് ക്യാന്റീനില്‍ വിളമ്പിയ സാമ്പാറില്‍ ചത്ത പല്ലി
- ഇനി സ്വര്‍ണം വാങ്ങുമ്പോള്‍ പരിശുദ്ധി ഉറപ്പാക്കി തന്നെ വാങ്ങാം, ഇക്കാര്യങ്ങള്‍ അറിയണം
- ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു; യമുനാ നദിയില്‍ വിഷപ്പത!
ദീപാവലി സംസ്ഥാന അവധി ദിനമാക്കി അമേരിക്കയിലെ പെന്‍സില്‍വാനിയ
ദീപാവലി സംസ്ഥാന അവധി ദിനമാക്കി അമേരിക്കയിലെ പെന്‍സില്‍വാനിയ. പിറ്റ്സ്ബര്‍ഗ് ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ ബില്ലില്‍ ഒപ്പുവെച്ചതോടെയാണ് ദീപാവലിയ്ക്ക് സംസ്ഥാനത്ത് അവധി നല്‍കാനുള്ള തീരുമാനം പ്രാവര്‍ത്തികമായത്. ഈ നിയമനിര്‍മ്മാണം സംസ്ഥാനത്തിന് ഒരു സുപ്രധാന നിമിഷമാണെന്ന് ഷാപ്പിറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സമ്പന്നമായ സാംസ്കാരിക പൈതൃകവും പെന്‍സില്‍വാനിയയ്ക്ക് ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ നിരവധി സംഭാവനകളും ആഘോഷിക്കുന്നു, എന്നും ഷാപ്പിറോ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ നവംബര്‍ 'ഹിന്ദു പൈതൃക മാസമായി' ഫ്ലോറിഡ പ്രഖ്യാപിച്ചിരുന്നു.