പള്ളിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട: 8 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2024 (12:53 IST)
നെയ്യാറ്റിന്‍കര : 8 കി ലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ .
പ്രാവച്ചമ്പലം സ്വദേശി റഹീം (28 ) നെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. എക്‌സൈസ് റേഞ്ച് സംഘത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പള്ളിച്ചല്‍ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ 8 കിലോ കഞ്ചാവുമായി കണ്ടെത്തിയത്. വിവിധ സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതി കൂടിയാണ്
റഹീം വിപിണിയില്‍ തന്നെ 2 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് കണ്ടെത്തിയത്. പ്രതി സ്‌കൂള്‍ ,കോളേജ് , വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്താനാണ് കഞ്ചാവ് അന്യസംസ്ഥാനത്ത് നിന്ന് കടത്തിക്കൊണ്ടുവന്നതൊന്നും.എക്‌സൈസ് റേഞ്ച് സംഘം പറഞ്ഞു.

പരിശോധനയില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍
പ്രശാന്ത് ജെ.എസ്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സുനില്‍ രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്, ലാല്‍ കൃഷ്ണ, പ്രസന്നന്‍ , മനുലാല്‍ , മുഹമ്മദ് അനീസ് , വനിതാ സിവില്‍

എക്‌സൈസ് ഓഫീസര്‍മാരായ ജീന, ശ്രീജ എന്നിവര്‍ പങ്കെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :