പ്രതിസന്ധിയിൽ ഒരുമിച്ച് : കൊറോണ പ്രതിസന്ധിയിൽ പത്രങ്ങളുടെ ഒന്നാം പേജിന് പൊതുതലക്കെട്ടുമായി ബ്രിട്ടീഷ് പത്രങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (14:07 IST)
ബ്രിട്ടണിൽ കൊറോണവൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയോട് ഐക്യപ്പെട്ട് ഒന്നാം പേജിൽ പൊതു തലക്കെട്ടുമായി ബ്രിട്ടീഷ് പത്രങ്ങൾ. കൊറൊണഭീതിയെ തുടർന്ന് ബ്രിട്ടണിൽ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ പത്രങ്ങളാണ് പൊതു തലക്കെട്ടുകളുമായി പ്രത്യക്ഷപ്പെട്ടത്.

വൈറസ് വ്യാപിക്കുന്ന സമയത്ത് വായനക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പത്രങ്ങള്‍ ഒന്നാംപേജില്‍ ഒരേ തലക്കെട്ടും വാര്‍ത്തയും നല്‍കി ഐക്യം പ്രഖ്യാപിച്ചത്. ബ്രിട്ടണിലെ അമ്പതിലേറെ ഈ രീതിയിലാണ് വെള്ളിയാഴ്ച്ച വായനക്കാർക്ക് മുൻപിലെത്തിയത്.ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് ക്യാമ്പയിന്റെ ഭാഗമായി
നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവുമായാണ് എല്ലാ പത്രങ്ങളും പുറത്തിറങ്ങിയത്. ബ്രിട്ടണിലെ എല്ലാ പ്രമുഖ പത്രങ്ങളും ഈ ക്യാമ്പയിന്റെ ഭാഗമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :