രാജ്യത്ത് വീണ്ടും കോവിഡ് മരണം, ജെയ്പൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ സ്വദേശി മരിച്ചു, കോവിഡ് 19 ബാധിതരുടെ എണ്ണം 200

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 മാര്‍ച്ച് 2020 (11:45 IST)
ഡൽഹി: രാജ്യത്ത് കോവിഡ് ബധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി, രാജസ്ഥാനിലെ ജെയ്‌പൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ സ്വദേശിയാണ് മരിച്ചത്. ജയ്പൂരിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൻഡ്രൂസ് എന്ന ഇറ്റാലിയൻ പൗരാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതാദ്യമായാണ് ബാധിച്ച് രാജ്യത്ത് ഒരു വിദേശി മരിക്കുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 200ലെത്തി. സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രോഗ ബാധിതർ 195 ആണെങ്കിലും ആന്ധ്രയിലും ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും പഞ്ചാബിലും ഉൾപ്പെടെ പുതിയ ഏഴു കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 200 കടന്നതായാണ് റിപ്പോർട്ടുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :