കൊറോണ; എസ് എസ് എൽ സി, പ്ലസ് ടു അടക്കം എല്ലാ പരീക്ഷകളും മാറ്റിവെച്ചു

അനു മുരളി| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (13:10 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എൽസി, പ്ലസ്ടു, സർവകലാശാല പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റിവെയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. ഇനി നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളുമാണു നിലവിലെ സാഹചര്യത്തിൽ മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

വൈറസ് ഭീതിപടരുന്ന സാഹചര്യത്തി‌ൽ മുൻകരുതലിന്റെ ഭാഗമായിട്ടാണു ഈ തീരുമാനം. നേരത്തെ രാജ്യത്ത് മറ്റെല്ലാ പരീക്ഷകളും മാറ്റിവെച്ചപ്പോൾ കേരളത്തിൽ പ്രധാന പരീക്ഷകളുമായി മുന്നോട്ട് പോകാനായിരുന്നു സർക്കാർ തീരുമാനിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകള്‍ മാറ്റിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റിവയ്ക്കാത്തത് നേരത്തെ ചർച്ചയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :