കേരളത്തിൽ ഒരാൾകൂടി കോവിഡിൽനിന്നും രോഗമുക്തി നേടി, കണ്ണൂർ സ്വദേശിയുടെ ഫലം നെഗറ്റീവ്

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 മാര്‍ച്ച് 2020 (11:19 IST)
കേരളത്തിൽ ഒരാൾകൂടി വൈറസ് ബാധയിൽനിന്നും രോഗ മുക്തി നേടി. രോഗ ബാധയെ തുടർന്ന് ഐസോലേഷനിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. രണ്ടാം ഘട്ട പരിശോധനയിലും ഫലം നെഗറ്റിവ് ആയതോടെ ഇദ്ദേഹത്തെ ഇന്ന് ആശുപത്രിയിൽനിന്നും ഡിസ്‌ചാർജ് ചെയ്യും.

ദുബായിൽനിന്നും എത്തിയതിന് പിന്നാലെ രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിഷയിൽ കഴിഞ്ഞിരുന്നയാളാണ് രോഗം ഭേതപ്പെട്ട് ആശുപത്രി വിടാൻ തയ്യാറെടുക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ഭേതപ്പെട്ടവരുടെ എണ്ണം 4 ആയി. സംസ്ഥാനത്ത് ആദ്യം രോഗം സ്ഥിരീകരിച്ച മൂന്നുപേരും രോഗം ഭേതപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.

അതേസമയം കോവിഡ് 19 സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് കാസർഗോഡ്, മഞ്ചേശ്വരം എംഎൽഎമാർ വീടുകളിൽ നിരീക്ഷണത്തിൽ. കാസർഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന്, മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ദീൻ എന്നിവരാണ് വിടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത്.

രോഗം സ്ഥിരീകരിച്ചയാൽ പൊതുപരിപാടികളും ഫൂട്ബോൾ മത്സരങ്ങളിലും ഉൾപ്പെടെ പങ്കെടുത്തിരുന്നു. ഇത് പ്രദേശത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. മാർച്ച് 11 ദുബായിനിന്നും കോഴിക്കോട് എത്തിയ വ്യക്തി 16ന് കാസർഗോഡ് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയെ സമീപിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :