വ്യാജ പ്രചരണങ്ങൾക്ക് സ്ഥാനമില്ല, കൊറോണ വൈറസ് ഇൻഫെർമേഷൻ ഹബ്ബുമായി വാട്ട്സ് ആപ്പ്

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 മാര്‍ച്ച് 2020 (14:03 IST)
കോവിഡ് 19നുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകളും പ്രചരണങ്ങളും ചെറുക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കി വാട്ട്സ് ആപ്പ്. കോവിഡ് 19 സംബന്ധിച്ച് ശരിയായ വിവരങ്ങൾ നൽകുന്നതിനായി കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ് ആരംഭിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ലോകാരോഗ്യ സംഘടന, യുനിസെഫ്, യുനൈറ്റഡ് നേഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നീ ഏജൻസികളുമായി സഹകരിച്ചുകൊണ്ടാണ് പുതിയ സംവിധാനം വാട്ട്സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

വാട്ട്സ് ആപ്പ് ഉപയോക്താക്കളായ നാന തുറയിലുള്ള അളുകൾ പാലിക്കേണ്ട മാർഗ നിർദേശങ്ങളും വാട്ട്സ് ആപ്പ് ലഭ്യമാക്കുന്നുണ്ട്. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനും തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഇത്. whatsapp.com/coronavirus എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് ലഭിക്കും.

ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നും ദേശീയ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകളില്‍ നിന്നുമുള്ള വിരങ്ങൾ പങ്കുവയ്ക്കാനാണ് വട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത് കോവിഡുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഫോർവേർഡ് ചെയ്യുമ്പോൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം എന്നും വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് നിർദേശം നൽകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :