കൊവിഡ് 19: മരണം, 1,97,082, രോഗബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 25 ഏപ്രില്‍ 2020 (07:34 IST)
ലോകത്ത് ബധിച്ച് മരിയ്ക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേയ്ക്ക് കടക്കുന്നു. 1,97,082 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. 24 മണീക്കൂറിനിടെ 6000 ലധികം ആളുകളാണ് മരിച്ചത്. ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 28,27,844 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഇതിൽ 58,531 പേരുടെ നില ഗുരുതരമാണ്.

അമേരിക്കയിൽ മരണസഖ്യ അൻപതിനായിരം കടന്നു. 52,176 പേർക്കാണ് അമേരിക്കയിൽ ജീവൻ നഷ്ടമായത്. 9,24,262 പേർക്ക് അമേരിക്കയിൽ മാത്രാം രോഗബധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ 25,969 പേർക്ക് രോഗ ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. സ്പെയിനിൽ മരണം 22,524 ആയി. 22,245 പേരാണ് ഫ്രാൻസിൽ മരണപ്പെട്ടത്. ബ്രിട്ടണിൽ മരണസംഖ്യ 19,506 ആയി ഉയർന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :