അനു മുരളി|
Last Modified വെള്ളി, 24 ഏപ്രില്‍ 2020 (21:32 IST)
കൊവിഡ് 19 ബാധിച്ച് ബംഗാളിൽ മരണമടഞ്ഞത് 57 പേർ. ഡെത്ത് ഓഡിറ്റ് കമ്മിറ്റി പ്രകാരം 57 കോവിഡ് -19 രോഗികൾ മരിച്ചുവെന്ന് സംസ്ഥാന സർക്കാർ വെളിപ്പെടുത്തി. മരണമടഞ്ഞവരിൽ 39 എണ്ണം മറ്റ് രോഗാവസ്ഥ മൂലമാണെന്ന് സർക്കാർ പറഞ്ഞു.
18 മരണങ്ങൾ മാത്രമാണ് കോവിഡ് -19 മൂലമുണ്ടായത്.
ബാക്കിയുള്ള 39 പേർക്ക് കൊവിഡിനൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. ഇത് മൂർച്ഛിച്ച് ആണ് മരണം സംഭവിച്ചത്. ഡെത്ത് ഓഡിറ്റ് കമ്മിറ്റിയെ കുറിച്ച് സെൻട്രൽ ഇന്റർ-മിനിസ്റ്റീരിയൽ സംഘം വിശദാംശങ്ങൾ ചോദിക്കുകയും ബംഗാളിലെ
കൊറോണ വൈറസ് കണക്കുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണ് വെളിപ്പെടുത്തൽ.