വാഷിംഗ്‌ടണ്‍|
അനിരാജ് എ കെ|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (10:36 IST)
ഇന്ത്യയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ പ്രതിരോധമരുന്നായ ഹൈഡ്രോക്‍സി ക്ലോറോക്വിന്‍റെ കയറ്റുമതി ഇന്ത്യ നിര്‍ത്തുകയാണെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
കൊവിഡ് 19 ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന ട്രംപിന്‍റെ ആവശ്യത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി മാര്‍ച്ച് 25ന് ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.
നരേന്ദ്രമോദിയുമായി താന്‍ സംസാരിച്ചിരുന്നെന്നും ഹൈഡ്രോക്‍സി ക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും ട്രംപ് അറിയിച്ചു. ‘അവര്‍ അത് ചെയ്‌തില്ലെങ്കിലും കുഴപ്പമൊന്നുമില്ല, പക്ഷേ തിരിച്ചടിയുണ്ടായേക്കാം’ എന്നാണ് ട്രംപ് ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയത്.