ഹോട്ട് സ്പോട്ടുകൾ പൂർണമായും അടയ്ക്കാൻ കേന്ദ്രം, കേരളത്തിൽ ഏഴ് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും.

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2020 (10:37 IST)
ഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ രോഗ ബാധിതർ കൂടുതലുള്ള ഹോട്ട് സ്പോട്ടുകൾ പൂർണമായും അടച്ചിടാൻ കേന്ദ്ര സർക്കാർ. കോവിഡ് ബാധിതർ കൂടുതലുള്ള ജില്ലള്ളിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി പൂർണമായും അടച്ചിടാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകി.

രാജ്യത്തെ 82 ശതമാനത്തിലധികം രോഗബാധിതരുള്ള 62 ജില്ലകളിൽ പൂർണമായും അടച്ചിടാനാണ് തീരുമാനം. കേരളത്തിലെ ഏഴ് ജില്ലകളും ഇതിൽ ഉൾപ്പെടും. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങൾ വരുക. രാജ്യത്തെ 30 ശതമാനം ജില്ലകളിലേയ്ക്കും വ്യാപിച്ചിരുന്നു. 247 ജില്ലകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :