1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. 'China Virus Go Back': BJP MLA Starts New Chant, Without a Mask, in a Crowd

'ചൈന വൈറസ് ഗോബാക്ക്' ആളെക്കൂട്ടി പന്തംകൊളുത്തി പ്രകടനവുമായി ബിജെപി എംഎൽഎ

വാർത്തകൾ
പ്രധാനമന്ത്രിയുടെ ദീപം തെലിയിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് ആളെക്കൂട്ടി പന്തം കൊളുത്തി പ്രകടനം തന്നെ നടത്തി ബിജെപി എംഎൽഎ. കോവിഡ് വൈറസിനെ വിശേഷിപ്പിച്ചതാകട്ടെ ചൈനീസ് വൈറസ് എന്നും,, തെലങ്കാനയിനിന്നുമുള്ള ഏക ബിജെപി എംഎൽഎ രാജാ സിങ് ആണ് പന്തം കൊളുത്തി പ്രകടനം തന്നെ നടത്തിയത്.   
 
ഞായറാഴ്ച രാത്രി ഒൻപത് മിനിറ്റ് ലൈറ്റുകൾ അണച്ച് ഒൻപത് മിനിറ്റ് വിളക്കോ മെഴുകുതിരിയോ മൊബൈല്‍ ഫോണിലെ ഫ്ലാഷ് ലൈറ്റുകളോ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. എന്നാൽ ആളെ കൂട്ടി രാജ സിങ് തെരുവിൽ ഇറങ്ങുകയായിരുന്നു. 'ഗോ ബാക്ക്, ഗോ ബാക്ക്. ചൈന വൈറസ് ഗോ ബാക്ക്' എന്ന മുദ്രാവാഖ്യം ഉച്ചത്തിൽ വിളിച്ച് പന്തവും കത്തിച്ചായിരുന്നു പ്രകടനം. കൃത്യമായ അകലം പാലിക്കതെയും മാസ്ക് ധരിക്കാതെയുമായിരുന്നു പ്രകടനം. ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ എംഎൽഎ തന്നെ പുറത്തുവിടുകയും ചെയ്തു. 
അടുത്ത ലേഖനം
കൊറോണ സ്ഥിരീകരിച്ച് 10 ദിവസം, വിട്ടു മാറാത്ത പനി, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി