അനുബന്ധ വാര്‍ത്തകള്‍
- ഹോട്ട് സ്പോട്ടുകൾ പൂർണമായും അടയ്ക്കാൻ കേന്ദ്രം, കേരളത്തിൽ ഏഴ് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും.
- 'ചൈന വൈറസ് ഗോബാക്ക്' ആളെക്കൂട്ടി പന്തംകൊളുത്തി പ്രകടനവുമായി ബിജെപി എംഎൽഎ
- വ്യാപാരിക്ക് കോവിഡ് 19, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക് അടച്ചു
- രണ്ട് മൃതദേഹങ്ങൾ, നിരവധി കോവിഡ് ബാധിതർ, 1898 യത്രക്കരുമായി ആഡംബര കപ്പൽ അമേരിക്കൻ തിരത്ത്
- കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾകൂടി മരിച്ചു
സൗജന്യറേഷൻ വെട്ടിപ്പ്: 52 കേസുകൾ രജിസ്റ്റർ ചെയ്തു
ലോക്ക് ഡൗൺ കാലത്ത് പൊതുജനത്തിന് റേഷൻ കടകൾ വഴി സൗജന്യമായി നൽകിവരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ തൂക്കത്തിൽ കുറവ് വരുത്തിയതുമായി ബന്ധപ്പെട്ട് 52 റേഷൻ കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പാണ് കേസെടുത്തത്.
സംസ്ഥാന വ്യാപകമായി ഇവർ നടത്തിയ പരിശോധനയിൽ പത്ത് കിലോ ധാന്യം നൽകുമ്പോൾ ഒരു കിലോയും പതിനഞ്ചു കിലോയിൽ ഒന്നര കിലോവരെയും തൂക്കക്കുറവുള്ളതായി കണ്ടെത്തി.
ഇതിനൊപ്പം അംഗീകൃത മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പന്ത്രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് അരലക്ഷം രൂപ പിഴയും ഈടാക്കി.
അടുത്ത ലേഖനം