ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ പൗരന്മാർ കാണിച്ച ക്ഷമയും സഹനശക്തിയും അപാരമെന്ന് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2020 (14:56 IST)
കൊവിഡിനെ നേരിടാൻ കാലത്ത് രാജ്യത്തെ കാഴ്ച്ചവെച്ച ക്ഷമയും സഹനശക്തിയും അപാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്നലെ ആവശ്യമില്ലാത്ത വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്താനുള്ള തന്‍റെ ആഹ്വാനത്തെ ഇന്ത്യയിലെ കോടികണക്കിന് ജനങ്ങൾ പിന്തുണച്ചതായും മോദി പറഞ്ഞു.

പാർട്ടിയുടെ നാൽപതാം സ്ഥാപകദിനത്തിൽ ബിജെപി പ്രവർത്തകരോട് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മോദി.ഇതൊരു നീണ്ട യുദ്ധമാണന്നും നമ്മളാരും തളരരുതെന്നും മോദി പറഞ്ഞു.ഞായറാഴ്ച്ച വിളക്ക് കൊളുത്തി ഐക്യപ്പെട്ടവരെയും മോദി അഭിനന്ദിച്ചു.രാജ്യത്തെ പാവപ്പെട്ടവർ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ബിജെപി പ്രവർത്തകർ ശ്രമിക്കണമെന്നും മോദി ആവശ്യപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :