ചിപ്പി പീലിപ്പോസ്|
Last Updated:
ബുധന്‍, 26 ഫെബ്രുവരി 2020 (21:41 IST)
ചൈനയില്‍
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2118 കടന്നു. ഹുബൈ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം 114 പേര്‍ കൂടി മരിച്ചതിനു പിന്നാലെയാണിത്. ഇറാനിലും ജപ്പാനിലും രണ്ടുപേർ വീതവും ദക്ഷിണകൊറിയയിലും ഹോങ് കോങ്ങിലും ഓരോപേർ വീതവും മരിച്ചു. ഇതോടെ ലോകത്ത് ഒട്ടാകെ
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74,576 കടന്നു.
ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് മരണസംഖ്യ പുറത്തുവിട്ടത്. ചൈനയിൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മിഷൻ അവകാശപ്പെട്ടു. ജപ്പാനിൽ തടഞ്ഞിട്ട കപ്പലിൽ വൈറസ് പടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേർ ബുധനാഴ്ച മരിച്ചു.
കപ്പലിലുണ്ടായിരുന്ന 3700 പേരിൽ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. വൈറസ് ബാധയില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം ബുധനാഴ്ച വിട്ടയച്ചിരുന്നു.