പാരസെറ്റാമോളിന്റെ വിലയും കൂട്ടി കൊറോണ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (21:40 IST)
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിയ്ക്കുന്ന വേദാനാ സംഹാരികളിൽ ഒന്നായ പാരസെറ്റാമോളിന്റെ വില വർധിച്ചു. ഇന്ത്യയിൽ 40 ശതമാനമണ് വില വർധിച്ചിരിയ്കുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഉത്പാദനത്തിൽ വന്ന വലിയ കുറവാണ് വില ഉയരാൻ കാരണമായിരിയ്ക്കുന്നത്.

പരസെറ്റാമോളിന് മാത്രമല്ല, വിവിധതരം ബാക്ടീരിയ അണുബാധകൾക്കെതിരെ നൽകുന്ന ആൻഡി ബായോട്ടിക്കായ അസിട്രോമിസൈനിന്റെ വിലയിൽ 70 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിയ്ക്കുന്നത്. അടുത്ത മാസൻ ആദ്യ വാരത്തോടെ സപ്ലേ പഴയതുപോലെ പുനഃസ്ഥാപിയ്ക്കാൻ കാഴിഞ്ഞില്ലെങ്കിൽ ഏപ്രിൽ മുതൽ ഫാർമ വ്യവസായത്തിൽ ഫിനിഷ്ഡ് ഫോർമുലകളിൽ കുറവുണ്ടാകും എന്ന് സിഡസ് ചെയർമാൻ പാങ്ക ആർ പട്ടേൽ വ്യക്തമാക്കി.

കൊറോണ പടർന്നുപിടിയ്ക്കുന്ന സാഹചര്യത്തിൽ ഉത്പാദ്നത്തിൽ കുറവുണ്ടാകുന്നത് സാമ്പത്തിക മേഖലയെ വലിയ ഈതിയിൽ ബാധച്ചിട്ടുണ്ട്. ഉത്പാദാനം കുറഞ്ഞതോടെ സ്മാർട്ട്ഫോണുകളുടെ ഉൾപ്പടെ വിൽഅ കമ്പനികൾ വർധിപ്പിച്ചിരുന്നു. ഉത്പാദനവും ചർക്കുനീക്കവും പുനഃസ്ഥാപിച്ചാൽ മാത്രമേ വിപണിയിലെ പ്രതിസന്ധികൾ മറികടക്കാനാകു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :