കൊറോണ: മരണസംഖ്യ 1800 കടന്നു; ഹുബെയിൽ ഇന്നലെ 93 മരണം

ചൈനയിലെ 3000ത്തിലധികം ആരോഗ്യ പ്രവര്‍ത്തര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതായി ബെയ്‍ജിങ്ങിലെ സാമ്പത്തിക-മാധ്യമ സ്ഥാപനമായ കയാക്സിന്‍ റിപ്പോര്‍ട്ട് ചെയ്‍തു.

റെയ്‌നാ തോമസ്| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (21:39 IST)
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1868 ആയി. ചൊവ്വാഴ്‍ച രാവിലെ ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് മരണസംഖ്യ പുറത്തുവിട്ടത്. തിങ്കളാഴ്‍ച ഹുബെയ് പ്രവിശ്യയില്‍ മരിച്ചത് 93 പേരാണ്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലായി അഞ്ചുപേരും മരിച്ചു.

ചൈനയിലെ 3000ത്തിലധികം ആരോഗ്യ പ്രവര്‍ത്തര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതായി ബെയ്‍ജിങ്ങിലെ സാമ്പത്തിക-മാധ്യമ സ്ഥാപനമായ കയാക്സിന്‍ റിപ്പോര്‍ട്ട് ചെയ്‍തു.

1716 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതായാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ പകുതി പേരെങ്കിലും മരിക്കുമെന്നും കയാക്സിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :