കോഫീ ഷോപ്പുകളിൽ പോൺ സൈറ്റുകൾ നിരോധിച്ചു, തിരികെ യൂ പോൺ നൽകിയത് എട്ടിന്റെ പണി !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (15:30 IST)
ന്യൂയോർക്ക്: കോഫീ ഷോപ്പുകളിൽ പോൺസൈറ്റുകൾ നിരോധിച്ച നടപടിയിൽ ഉഗ്രൻ പണി തിരികെ കൊടുത്തിരിക്കുകയാണ് യൂ പോൺ. പ്രമുഖ കോഫി ഷോപ്പ് ശൃംഘലയായ സ്റ്റാർബക്സിസ്
തങ്ങളുടെ ഷോറൂമുകളിലെ വൈഫൈയിൽനിന്നും പോർൺ സൈറ്റുകളെ വിലക്കിയതോടെയാണ് യൂ പോർൺ പ്രതികാര നടപടിയുമായി രംഗത്തെത്തിയത്.

തങ്ങളുടെ വെബ്സൈറ്റുകളിലേക്ക് പ്രവേശനം നൽകുന്നില്ലെങ്കിൽ സ്റ്റാർബക്സിന്റെ ഉത്പന്നങ്ങൾ ഇനി വേണ്ട എന്ന തീരുമാനത്തിലാണ് യു പോൺ. ജനുവരി ഒന്നുമുതൽ യൂ പോണിറ്റെ എല്ലാ ഓഫീസുകളിലും സ്റ്റാർബക്സിന്റെ ഉതപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. യു പോൺ വൈസ് പ്രസിഡന്റ് ചാള്‍സ് ഹ്യൂഗ്സ് മെമ്മോയിലൂടെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചുകഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :