ഓഫ്‌ലൈനിലും പാട്ട് കേൾക്കാം, ഉപയോക്താക്കൾക്ക് 5 കോടി പാട്ടുകളുള്ള പുത്തൻ മ്യൂസിക് ആപ്പുമായി ആമസോൺ !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (14:24 IST)
ഓഫ്‌ലൈനായി എണ്ണമില്ലാത്ത ഇഷ്ടഗാനങ്ങൾ കേൾക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കി ആമസോൺ. ഇതിനായി പുത്തൻ ആപ്പ് രംഗത്തിറക്കി. ആൻഡ്രോയിഡ് ടി വി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രത്യേക മ്യൂസിക് ആപ്പാണ് ആമസോൺ പുറത്തിറക്കിയിരിക്കുന്നത്.

ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്കാണ് ആപ്പിലൂടെ ഗാനങ്ങൾ കേൾക്കാനാവുക. തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും. പരസ്യങ്ങൾ ഏതുമില്ലാതെ ഹൈ ഡെഫനിഷൻ പാട്ടുകൾ ആസ്വദിക്കാനാകും എന്നതാണ് പുതിയ മ്യൂസിക് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :