ബെയ്ജിംഗ്|
VISHNU.NL|
Last Updated:
വെള്ളി, 5 ഡിസംബര്‍ 2014 (12:39 IST)
പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സ്വന്തം കുഞ്ഞിനെ തിന്നുന്നതിനിടെ
അമ്മ പിടിയിലായി. ദക്ഷണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെന്‍ഷെന്‍ നഗരത്തിലെ ഒരു ആശുപത്രിയിലാണ് ഈ ചോര മരവിപ്പിക്കുന്ന സംഭവം നടന്നത്. 24-കാരിയായ ലി ഷെങ്ങുവ എന്ന് യുവതിയാണ് സ്വന്തം കുഞ്ഞിനെ തിന്നാന്‍ ശ്രമിച്ചത്.
കുഞ്ഞിന്റെ കൈപ്പത്തി കടിച്ചു മുറിക്കുന്നതിനിടെ നഴ്‌സുമാര്‍ കണ്ടതു കൊണ്ടു മാത്രമാണ് കുഞ്ഞ് ജീവനോടെ രക്ഷപ്പെട്ടത്. എന്നാല്‍ നഴ്സുമാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും യുവതി കുഞ്ഞിന്റെ കൈ കടിച്ചു മുറിക്കുകതന്നെ ചെയ്തു. ഒടുവില്‍ പാഞ്ഞെത്തിയ ഡോക്ടര്‍മാര്‍ മയങ്ങാനുള്ള മരുന്ന് കുത്തിവച്ചാണ് അമ്മയുടെ വായില്‍നിന്ന് കുഞ്ഞിനെ രക്ഷിച്ചെടുത്തത്.
തെരുവില്‍ പ്രസവ വേദനയില്‍ പുളയുന്നത് കണ്ടാണ് പൂര്‍ണഗര്‍ഭിണിയായിരുന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
പ്രസവ ശേഷം യുവതിയുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ ശേഖരിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിക്കുന്നതിനായി കുഞ്ഞിനെ നോക്കുന്ന നഴ്സ് പുറത്തേക്ക് പോയ തക്ക നോക്കിയാണ് ഇഅവര്‍ കുഞ്ഞിനെ തിന്നാനരംഭിച്ചത്.
നഴ്സ് തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ കടിച്ചു മുറിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കടിയേറ്റ കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശക്തമായ കടിയായതിനാല്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കടിവിടാനായി ഡോക്ടര്‍മാര്‍ക്ക് മയക്കു മരുന്ന് നല്‍കിയിരുന്നില്ലെങ്കില്‍ കുഞ്ഞിന്റെ കൈപ്പത്തി പാടെ തകരുമായിരുന്നു. മോശം പെരുമാറ്റത്തേ തുടര്‍ന്ന് ഭര്‍തൃമാതാവ് യുവതിയെ ഇറക്കിവിട്ടതാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
ഇതേ തുടര്‍ന്ന് ആഴ്ചകളായി തെരുവില്‍ കഴിഞ്ഞു വരികയായിരുന്നു യുവതി. പ്രസവ വേദനയില്‍ പുളയുന്നത് കണ്ട് ആരോ നല്‍കിയ വിവരമനുസരിച്ചാണ് അധികൃതര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ സരംക്ഷണ ചുമതല അധികൃതര്‍ ഏറ്റെടുക്കുമോ ഇല്ലെയോ എന്ന് അന്വേഷണത്തിനു ശേഷം തീരുമാനിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.