ബെയ്ജിങ്|
VISHNU.NL|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (09:21 IST)
ചൈനയില്‍ ഉയ്ഗൂര്‍ മുസ്ലിംകള്‍ കൂടുതലായി താമസിക്കുന്ന സിന്‍ജിയാങ് മേഖലയില്‍ ഇസ്ലാം മതത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം ഗവ. ഓഫിസുകള്‍, പൊതുകലാലയങ്ങള്‍, ബിസിനസ് കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നത് നിയമവിരുദ്ധവും കുറ്റവും ആകും. മറ്റ് മതങ്ങള്‍ക്കും വിലക്ക് ബാധകമാണെങ്കിലും മേഖലയില്‍ ഭൂരിഭാഗവും മുസ്ലീംഗളാണുള്ളത്.
മതവിഷയങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്കെന്നാണ് സര്‍ക്കാര്‍ വിശദീകരണം.ജനുവരി ഒന്നിന് നിയമം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ മതം അനുസരിച്ചുള്ള കര്‍മങ്ങളും ജീവിത ക്രമവും പാലിക്കാനാവൂ. പ്രത്യേക വേഷവിധാനങ്ങള്‍ക്കും വിലക്കുണ്ടാകും.
കൂടാതെ ഇന്റെര്‍നെറ്റ് ഉപയോഗത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ‘ദേശീയ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള’ ഇന്‍റര്‍നെറ്റ് ഉപയോഗങ്ങളാണ് നിരോധിക്കപ്പെടത്. ഫലത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗം ഇവിടെ ദുഷ്കരമായിതീരും. നിയമവിരുദ്ധമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിന് മൂന്നുലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും.
എണ്ണസമൃദ്ധമായ സിഞ്ജിയാംഗില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കഴിഞ്ഞയാഴ്ച 15 പേര്‍ മരിച്ചിരുന്നു. നിരന്തരമായി സംഘര്‍ഷം നടക്കുന്നമേഖലയാണിത്. ഭൂരിപക്ഷവവും ഉയ്ഗുര്‍ മുസ്ലീംഗളായ സിഞ്ജിയാംഗിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടാണ് ഇവിടെ സംഘര്‍ഷങ്ങള്‍ നടക്കുന്നത്. എണ്ണ സമൃദ്ധമായ മേഖല വിട്ടുകൊടുക്കാനാവില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.