അമ്മയുടെ ഗര്‍ഭപാത്രമുപയോഗിച്ച് മകള്‍ പ്രസവിച്ചു!!!

സ്വീഡന്‍| VISHNU.NL| Last Updated: ബുധന്‍, 3 ഡിസം‌ബര്‍ 2014 (14:17 IST)
വൈദ്യ ശാസ്ത്രത്തിന്റെ വിജയമെന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വ പ്രസവം സ്വീഡനനില്‍ നടന്നു. ഇവിടെ ഒരു യുവതി പ്രസവിച്ചത് അമ്മയുടെ ഗര്‍ഭപാത്രം ഉപയോഗിച്ചാണ്. സാധാരണ സ്വയം ഗര്‍ഭധാരണത്തിന് ശേഷിയില്ലാതെ വരുമ്പോള്‍ വാടക ഗര്‍ഭപാത്രം തേടുകയോ, അല്ലെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രത്തെ ഉപയോഗിക്കുകയോ ആയിരുന്നു പതിവ്. എന്നാല്‍ സ്വീഡനില്‍ രണ്ട് യുവതികള്‍ ഗര്‍ഭം ധരിച്ചത് അവരുടെ അമ്മയുടെ ഗര്‍ഭപാത്രം സ്വന്തം ശരീരത്തില്‍ വച്ച് പിടിപ്പിച്ചതിനു ശേഷമാണ്.

ജന്മനാ ഗര്‍ഭ പാത്രമില്ലാതിരുന്ന 29-കാരിയായ സ്വീഡിഷ് യുവതിയാണ് ഒരു കുട്ടിക്ക് ജന്മം നല്‍കിയത്. കൗമാര പ്രായത്തില്‍ ക്യാന്‍സര്‍ രോഗ ബാധയെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്ത 34-കാരിയാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തികയുന്നതിനു ഒരു മാസം മുമ്പ് തന്നെ സിസേറിയനിലൂടെയായിരുന്നു രണ്ടു ആണ്‍കുട്ടികളുടേയും ജനനം. ഗോത്തന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷണങ്ങളിലൂടെ പിറന്ന വിന്‍സെന്റ് എന്നു പേരിട്ട ആണ്‍കുട്ടിയാണ് മാറ്റിവച്ച ഗര്‍ഭപാത്രത്തിലൂടെ പിറന്ന ലോകത്തെ ആദ്യ കുഞ്ഞായി ചരിത്രത്തില്‍ ഇടം നേടിയിട്ടുള്ളത്.

ഗര്‍ഭപാത്രമില്ലാതെ ജനിച്ച പെണ്‍കുട്ടികള്‍ക്കെല്ലാം വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ശസ്ത്രക്രിയാ വിജയമാണിത്. ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയ ഒമ്പതു യുവതികള്‍ രണ്ടു പേരാണ് ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നത്. വിജയകരമായി ഗര്‍ഭപാത്രം മാറ്റിവച്ച മറ്റ് ഏഴു പേരില്‍ നാലു യുവതികളും ഗര്‍ഭം ധരിച്ചു. ഇവരില്‍ ഇതുവരെ മൂന്ന് പേര്‍ പ്രസവിക്കുകയും ചെയ്തു. ഈ ശസ്ത്രക്രികയാ വിജയം ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതടക്കമുള്ള (സറഗസി) രീതികളെ ഇല്ലാതാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

മസ്തിഷ്ക മരണമടഞ്ഞവരില്‍ നിന്ന് ഗര്‍ഭപാത്രം മറ്റവയവങ്ങള്‍ മാറ്റിവക്കുന്നതുപോലെ ഇനി ഗര്‍ഭപാത്രങ്ങളും ദാനം ചെയ്യുന്നതിലേക്ക് വളരുന്നതിന് ഈ ശസ്ത്രക്രിയാ വിജയം കാരണമാകും. സ്ത്രീ വന്ധ്യതാ ചികിത്സയില്‍ പുതിയ ഒരേടാണ് സ്വീഡനിലെ വിജയും തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ സമാനമായ സമാന ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്ര ക്രിയ യുകെയിലും തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ് സന്നദ്ധ സംഘടനയായ വോം ട്രാന്‍സ്പ്ലാന്റ് യുകെ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :