സ്വാതന്ത്രം പ്രഖ്യാപിച്ചാൽ തായ്‌വാനുമായി യുദ്ധത്തിന് മടിക്കില്ല, അമേരിക്കയോട് സ്വരം കടുപ്പിച്ച് ചൈന

അഭിറാം മനോഹർ| Last Updated: വെള്ളി, 10 ജൂണ്‍ 2022 (22:21 IST)
തായ്‌വാൻ സ്വാതന്ത്രം പ്രഖ്യാപിച്ചയാൾ ഒരു യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം പറഞ്ഞത്. ചൈനയെ നിയന്ത്രിക്കുന്നതിന് തായ്‌വാനെ ഉപയോഗിക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തായ്‌വാനെ ചൈനയിൽ നിന്ന് ആര് വേർപെടുത്താൻ ശ്രമിച്ചയാളും ഒരു യുദ്ധം ആരംഭിക്കാൻ ചൈനീസ് സൈന്യം മടിക്കില്ല.കിഴക്കന്‍ ഏഷ്യയിലെ ദ്വീപായ തായ്‌വാന്‍ 1949ലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും തങ്ങളുടെ ഭാഗമാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ തായ്‌വാൻ തയ്യാറല്ല.

ചൈനയ്‌ക്കെതിരെ തായ്‌വാന്റെ പ്രതിരോധത്തിന് രംഗത്തിറങ്ങുമെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തായ്‌വാനെ ചൈനയിൽ നിന്ന് ആര് വേർപെടുത്താൻ ശ്രമിച്ചാലും യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :