തായ്‌വാനിൽ ചൈന അധിനിവേശത്തിനൊരുങ്ങുന്നു? ആക്രമിച്ചാൽ തായ്‌വാന് സംരക്ഷണം നൽകുമെന്ന് യു എസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 മെയ് 2022 (20:46 IST)
തായ്‌വാനെ ആക്രമിക്കാൻ തയ്യാറടുക്കുന്നുവെന്ന് സൂചന.
ഇക്കാര്യത്തെ പറ്റി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഓഡിയോ ക്ലിപ് യൂട്യൂബ് ചാനലായ 'ല്യൂഡ്' ആണ് സംപ്രേക്ഷണം ചെയ്തത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) ഉന്നത ഉദ്യോഗസ്ഥന്‍ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാര്‍ഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നതെന്നും ഓഡിയോ ആസ്പദമാക്കിയുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത് വന്നു.

തായ്‌വാനെ ആക്രമിക്കുകയാണെങ്കിൽ സംരക്ഷിക്കാൻ അമേരിക്കൻ സേന രംഗത്തിറങ്ങുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്.അതേസമയം പുറത്തുവന്ന ഓഡിയോ സന്ദേശത്തെ പറ്റി ചൈന ഇതുവരെയും പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :