സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (08:19 IST)
ചൈനയില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ 21 ലക്ഷംപേര്‍ വരെ മരിക്കുമെന്ന് റിപ്പോര്‍ട്ട്. ഗ്ലോബല്‍ ഇന്റലിജന്‌സ് ആന്‍ഡ് അനലിറ്റിക്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കുകളും ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയുമാണ് പ്രശ്‌നത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. വാക്‌സിനേഷനായി വിദേശ വാക്‌സിനുകളായ ഫൈസര്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ ചൈന വരുത്തുകയാണ്. ചൈനയില്‍ കൊവിഡ് ദീര്‍ഘകാലം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.