സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2022 (13:36 IST)
സ്വര്‍ണ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല. ഇത് ഫിഫയുടെ പതിവാണ്. സോളിഡ് ഗോള്‍ഡ് എന്ന ട്രോഫി ലോകകപ്പ് വേദിയില്‍ വച്ച് ചാമ്പ്യന്മാര്‍ക്ക് നല്‍കിയ ശേഷം തിരിച്ചുവാങ്ങുകയാണ് ചെയ്യുന്നത്.
പകരം സ്വര്‍ണം പൂശിയ വെങ്കല ട്രോഫിയാണ് ജയിച്ച ടീമിന് നാട്ടില്‍ കൊണ്ടുപോകാന്‍ നല്‍കുന്നത്. ഒറിജിനല്‍ ലോകകപ്പിന് 6.175 കിലോ ഭാരമാണുള്ളത്. ഇത് ആരാധകര്‍ക്ക് കാണാന്‍ സൂറിച്ചിലെ മ്യൂസിയത്തിലാണ് വയ്ക്കുന്നത്.