21 വർഷത്തിന് ശേഷം മിസിസ് വേൾഡ് നേട്ടം ഇന്ത്യയിലേക്ക്: സർഗം കൗശൽ ലോകസുന്ദരി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (12:38 IST)
2022ലെ മിസിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി ഇന്ത്യക്കാരിയായ സർഗം കൗശൽ. യുഎസിലെ ലാസ് വേഗാസിൽ നടന്ന മത്സരത്തിൽ വെച്ചാണ് സർഗം കിരീടം ചൂടിയത്. 21 വർഷത്തിന് ശേഷമാണ് സൗന്ദര്യറാണിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.

63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ മിസിസ് പോളെനേഷ്യയാണ് രണ്ടാം സ്ഥാനത്ത്. മിസിസ് കാനഡ മൂന്നാം സ്ഥാനത്തെത്തി. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം 21 വർഷക്കാലത്തിന് ശേഷമാണ് ഈ നേട്ടം ഇന്ത്യയെ തേടിയെത്തുന്നത്. ഇത് രണ്ടാം തവണയാണ് മിസിസ് വേൾഡിൽ വിജയിയാവുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :