ലോകകപ്പ് ഫൈനല്‍ ദിനം ഗൂഗിള്‍ പോലും ഞെട്ടിപ്പോയി; ലോകം മുഴുവനും തിരഞ്ഞത് ഒരേ ഒരു കാര്യം എന്ന് സുന്ദര്‍ പിച്ചെ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (16:24 IST)
ലോകകപ്പ് ഫൈനല്‍ ദിനം ഗൂഗിള്‍ പോലും ഞെട്ടിപ്പോയെന്നും ലോകം മുഴുവനും തിരഞ്ഞത് ഒരേ ഒരു കാര്യമെന്നും സുന്ദര്‍ പിച്ചെ. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ ട്രാഫിക് ഡിസംബര്‍ 18 ആയിരുന്നു എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരും തിരഞ്ഞത് ലോകകപ്പ് ഫൈനലിനെ കുറിച്ചാണ്. ഇതില്‍ മെസ്സി, എംബാപ്പെ എന്നിവരെ കുറിച്ചാണ് കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും അധികം ആളുകള്‍ ഈ വര്‍ഷം തിരഞ്ഞത് ഫിഫ വേള്‍ഡ് കപ്പ് ആണെന്ന് നേരത്തെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :