'ഞാന്‍ ഇതിനെ വെറുക്കുന്നു'; പേന ലീക്കടിച്ചപ്പോള്‍ സമനില തെറ്റി ചാള്‍സ് രാജാവ്, ക്ഷിപ്രകോപിയെന്ന് സോഷ്യല്‍ മീഡിയ

' ഈ വൃത്തികെട്ട സാധനം എനിക്ക് കാണണ്ട..എന്റെ സമയം നശിപ്പിക്കാന്‍' എന്നു പറഞ്ഞാണ് രാജാവ് പിന്നീട് നടന്നുപോയത്

രേണുക വേണു| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (10:21 IST)

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. രാജാവ് ക്ഷിപ്രകോപിയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ കാര്യം മതി രാജാവിന് കോപം വരാന്‍. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി.

സന്ദര്‍ശകരുടെ രജിസ്റ്ററില്‍ ഒപ്പിടുന്ന സമയത്ത് പേന ലീക്കടിച്ചു. ഇതാണ് ചാള്‍സ് മൂന്നാമനെ അസ്വസ്ഥനാക്കിയത്. വടക്കന്‍ അയര്‍ലന്‍ഡിലെ ഹില്‍സ്‌ബോറോ കൊട്ടാരത്തില്‍ വെച്ച് സന്ദര്‍ശകരുടെ ബുക്കില്‍ ഒപ്പിടുകയായിരുന്നു ചാള്‍സ് മൂന്നാമന്‍. ഒപ്പിടാന്‍ നല്‍കിയ പേന രാജാവിന്റെ കൈയില്‍ വെച്ച് ലീക്കടിച്ചു. മഷി രാജാവിന്റെ കൈകളിലായി. ഇത് ചാള്‍സ് മൂന്നാമനെ ചൊടിപ്പിച്ചു.

' ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു' എന്ന് രാജാവ് പറഞ്ഞു. ഈ പേന എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ് ലീക്കടിച്ച പേന രാജാവ് ഭാര്യ കാമിലയ്ക്ക് കൈമാറി. നോക്കൂ, എല്ലായിടത്തും മഷി പരക്കുന്നു എന്ന് പറഞ്ഞ് കാമില രാജാവിന്റെ കൈയില്‍ നിന്ന് പേന വാങ്ങി. ' ഈ വൃത്തികെട്ട സാധനം എനിക്ക് കാണണ്ട..എന്റെ സമയം നശിപ്പിക്കാന്‍' എന്നു പറഞ്ഞാണ് രാജാവ് പിന്നീട് നടന്നുപോയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :