പ്രളയത്തിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ, ഉണ്ടായത് 4,000 കോടി ഡോളറിൻ്റെ നഷ്ടം

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (19:41 IST)
പാകിസ്ഥാനിലുണ്ടായ പ്രളയത്തിൽ 4,000 കോടി ഡോളറിൻ്റെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. 3800 കോടി ഡോളറിൻ്റെ നാശനഷ്ടമുണ്ടായതായി നാഷണൽ ഫ്ളഡ് റെസ്പോൺസ് കോർഡിനേഷൻ സെൻ്റർ വിലയിരുത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാശനഷ്ടങ്ങൾ പരിഹരിക്കാൻ ലോകബാങ്കിൻ്റെയടക്കം സഹായം തേടാനാണ് പാക് തീരുമാനം. പാകിസ്ഥാനിൽ 3000 കോടി ഡോളറിൻ്റെ നാശനഷ്ടം സംഭവിച്ചിരിക്കാമെന്നാണ് നേരത്തെ വിലയിരുത്തിയത്. എന്നാൽ ഇതിലും വലിയ നഷ്ടമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :