കുവൈറ്റില്‍ ആടുമേക്കല്‍ ജോലിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ തൊഴിലുടമ വെടിവെച്ചു കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (09:57 IST)
കുവൈറ്റില്‍ ആടുമേക്കല്‍ ജോലിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ തൊഴിലുടമ വെടിവെച്ചു കൊലപ്പെടുത്തി. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി മുത്തു കുമാരന്‍ ആണ് കൊല്ലപ്പെട്ടത്. 30 വയസ്സ് ആയിരുന്നു. വീട്ടുജോലിക്കെന്ന പേരില്‍ കുവൈറ്റില്‍ എത്തി നാലാം ദിവസമാണ് യുവാവ് കൊല്ലപ്പെട്ടത്. ആടുമേയ്ക്കല്‍ ജോലി നല്‍കി ഏജന്‍സി കബളിപ്പിച്ച കാര്യം അറിയിക്കാന്‍ ഇന്ത്യന്‍ എംബസ്സിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തൊഴിലുടമ പ്രകോപിതനായത്.

ഹൈദരാബാദ് ആസ്ഥാനമായ മാന്‍പവര്‍ സ്ഥാപനമാണ് ഭര്‍ത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ പോലീസിനോട് പറഞ്ഞു. രണ്ടു കുട്ടികളുടെ പിതാവാണ് മുത്തുകുമാരന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :