ലണ്ടണ്‍|
VISHNU.NL|
Last Updated:
തിങ്കള്‍, 23 ജൂണ്‍ 2014 (15:42 IST)
സാമ്പത്തിക പ്രതിസദ്ധി വാപിളര്‍ന്നു നില്‍ക്കുമ്പോഴും നാട്ടുകാരുടെ കാശുമുടിച്ച് രാജകുമാരന്റെ പിറന്നാളാഘോഷിക്കുകയാണ് ബ്രിട്ടണിലെ രാജകുടുംബം.
80 ലക്ഷം ഡോളര്‍ വിലയുള്ള ഹെലികോപ്റ്റര്‍ സമ്മാനമായി നല്‍കിയാണ് മുത്തശ്ശി എലിസബത്ത് രാജ്ഞി കിരീടാവകാശിയായ വില്യം രാജകുമാരന്റെ പിറന്നാള്‍ ആഘോഷമാക്കിയത്.
വില്യം- കേറ്റ് ദമ്പതികള്‍ക്കു കുട്ടിപിറന്നതോടെ യാത്രാസമയം ലാഭിക്കാനാണത്രേ മുത്തശ്ശി ഹെലികോപ്റ്റര്‍ സമ്മാനിച്ചത്.
തിരക്കിട്ട ഔദ്യോഗിക പരിപാടികള്‍ കാരണം മകന്‍ ജോര്‍ജ് രാജകുമാരനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കാതെ വരുന്ന കുമാരന്റെ ഹൃദയവേദന അകറ്റാന്‍ മുത്തശ്ശി എലിസബത്ത് രാജ്ഞിക്ക് മറ്റുവഴികള്‍ കണ്ടെത്താന്‍ കഴിഞ്ഞുമില്ല.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് നിര്‍മിച്ച എ109എസ് 2008 മോഡല്‍ ഹെലികോപ്റ്ററാണ് മുപ്പത്തി രണ്ടാം പിറന്നാള്‍ ആഘോഷിച്ച ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജിനു സമ്മാനമായി ലഭിച്ചത്. കൊട്ടാരച്ചെലവുകള്‍ക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പണത്തില്‍നിന്നാണു ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തുക രാജ്ഞി വകയിരുത്തിയത്.
ഈ പണം നാട്ടുകാരുടെ പോക്കറ്റില്‍ നിന്ന് പിടിച്ചുപറിച്ചതാണെന്ന ബൊധമൊന്നു അവിടെയാര്‍കുമില്ല. എന്നാല്‍ പൈലറ്റ് ലൈസന്‍സുള്ള വില്യം തന്നെയാണോ ഹെലികോപ്റ്റര്‍ പറത്തുകയെന്നു തീരുമാനിച്ചിട്ടില്ല. എലിസബത്ത് രാജ്ഞി വാങ്ങിയ ഹെലികോപ്റ്ററില്‍ കൊട്ടാരത്തിലെ മറ്റ് അംഗങ്ങള്‍ക്കും സഞ്ചരിക്കാമെന്നാണ് കൊട്ടാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന.