ജോര്‍ജ്‌ ബുഷ്‌ സീനിയര്‍ പിറന്നാള്‍ ദിനം ഹെലികോപ്ടറില്‍ നിന്നു ചാടി

  ജോര്‍ജ്‌ ബുഷ്‌ , വാഷിങ്ങ്ടണ് , ഹെലികോടറില്‍ നിന്നു ചാടി
വാഷിങ്ങ്ടണ്‍| jibin| Last Updated: വെള്ളി, 13 ജൂണ്‍ 2014 (17:31 IST)
അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ തന്റെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിച്ചത്
ആകാശചാട്ടം നടത്തി. അദ്ദേഹം തന്റെ കുടുംബ വീടിനു സമീപം ഹെലികോടറില്‍ നിന്നാണ് പാരച്ചൂട്ടില്‍ ആകാശചാട്ടം നടത്തിയത്‌. ആകാശചാട്ടം നടത്താന്‍ ഇതിലും നല്ല ദിവസം വേറെയില്ലെന്നാണ് അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റെ പറയുന്നത്.

എട്ടാം തവണയാണ്‌ അദ്ദേഹം ആകാശചാട്ടം നടത്തുന്നത്‌. 1989 മുതല്‍ 1993 വരെ കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന അദ്ദേഹം ആകാശചാട്ടം നടത്തിയാണ്‌ എണ്‍പതാം പിറന്നാളിലും എണ്‍പത്തിയഞ്ചാമത് പിറന്നാളും ആഘോഷിച്ചത്‌.

1944 രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കവെ അദ്ദേഹം പറത്തിയ വിമാനം വെടിവച്ചിടാന്‍ നടന്ന ശ്രമത്തിനിടെയായിരുന്നു ആദ്യ ആകാശചാട്ടം. പിറന്നാള്‍ ആഘോഷിക്കുന്ന ജോര്‍ജ്‌ ബുഷ്‌ സീനിയറിനോടുള്ള ബഹുമാന സൂചകമായി യുഎസ്‌ സെനറ്റ്‌ പ്രമേയം പാസാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :