രാജകുമാരിയുടെ പാവാട പൊങ്ങുന്നതു തടയാന്‍ പരിചാരിക!

രാജകുമാരി,ബ്രിട്ടണ്‍,രാജകുടുംബം
ലണ്ടണ്‍| VISHNU.NL| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (14:00 IST)
ബ്രിട്ടീഷ് രാജകുമാരന്‍ വില്യമിന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പരക്കുന്നതില്‍ അസ്വസ്ഥത പൂണ്ട് രാജകുടുംബം കടുത്ത നടപടിക്കൊരുങ്ങുന്നു. രാജകുമാരിയുടെ മുട്ടറ്റം ഇറക്കമുള്ള പാവാട കാറ്റത്ത് ഇളകി ഉയരുന്നതും കാത്ത് ബ്രിട്ടണിലെ പാപ്പരാസികള്‍ കണ്ണിലെണ്ണയുമൊഴിച്ച് രാജകുമാരിയെ പിന്തുടരുന്നത് പതിവായതിനാലാണ് രാജകുടുംബം നടപടിക്കൊരുങ്ങുന്നത്.

രാജകുമാരിയും കുമാരനും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ പല സ്ഥലങ്ങളില്‍ വച്ച് എടുത്തിരിക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങള്‍ പരസ്യമാക്കിയിരിക്കുന്നത്. കെയ്റ്റ് പങ്കെടുക്കുന്ന വേദികളില്‍ പങ്കെടുത്തയാളുകള്‍ മൊബൈല്‍ ഫോണിലും ചിത്രങ്ങള്‍ പകര്‍ത്തിത്തുടങ്ങിയതും രാജകുടുംബത്തിനെ പ്രകോപിപ്പിക്കുന്നുണ്ട്.

കടുത്ത ഫാഷന്‍ ഭ്രമക്കാരിയായ കെയ്റ്റിന്റെ സ്റ്റൈലാണ് കുട്ടിപ്പാവാട. ഈ കുട്ടിപ്പാവാട പാവാട നിയന്ത്രിക്കാനായി ഒരു പരിചാരകയെ നിയമിച്ചിരിക്കുന്നു കൊട്ടാരം. കാറ്റടിച്ചോ കാറില്‍ കയറുമ്പോഴോ കസേരയിലിരിക്കുമ്പോഴോ ഒക്കെ കെയ്റ്റിന്റെ വസ്ത്രം ശരിയായിട്ടാണോയിരിക്കുന്നതെന്ന് ഉറപ്പു വരുത്തുകയാണ് ഈ അംഗരക്ഷകയുടെ ലക്ഷ്യം.

കെയ്റ്റ് കസേരയിലിരിക്കുമ്പോള്‍ ആളുകളുടെ കണ്ണുതെറ്റിക്കുന്ന 'കാഴ്ചകള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. രാജകുമാരി ഷോപ്പിങ്ങിനു പോകുമ്പോള്‍ കൂടെത്തന്നെ പോകണം. അവിടത്തെ ചേഞ്ചിങ് റൂമില്‍ ഒളിക്യാമറക്കണ്ണുകളൊന്നും ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പുവരുത്തണം. ഡ്രസ് ചേഞ്ചിനായി കെയ്റ്റ് റൂമില്‍ കയറിയാല്‍ ആരെങ്കിലും ഒളിഞ്ഞുനോക്കുന്നുണ്ടോയെന്ന് പുറത്തുനിന്ന് ശ്രദ്ധിക്കുകയും വേണം തുടങ്ങിയവയാണ്
പരിചാരകയുടെ ജോലി.

കെയ്റ്റിന്റെ നഗ്നത പകര്‍ത്തുന്നതിനായി ഒരു ഫ്രഞ്ച് മാഗസിന്‍നാ ഒരു പാപ്പരാസിയെത്തന്നെ നിയമിച്ചിരിക്കുകയാണ്. ഇതിനിടെ ഫ്രാന്‍സിലൊരു ടൂറിനിടെ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ വച്ച് കെയ്റ്റ് മേല്‍ വസ്ത്രങ്ങളില്ലാതെ നില്‍ക്കുന്ന ചിത്രവും പ്രചരിക്കപ്പെട്ടിരുന്നു. തൊട്ടുപിറകെ കെയ്റ്റ് ബിക്കിനി മാറുന്ന ചിത്രവും ഡെന്മാര്‍ക്കിലെ ഒരു മാഗസിന്‍ പ്രസിദ്ധീകരിച്ചു.

വിവിധ രാജ്യങ്ങള്‍ ഭര്‍ത്താവ് വില്യമിനൊപ്പം സന്ദര്‍ശിക്കുന്ന കെയ്റ്റിന്റെ ചിത്രങ്ങള്‍ കൈവശമുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് കൊട്ടാരവാസികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :