ലണ്ടണ്‍|
VISHNU.NL|
Last Modified വെള്ളി, 20 ജൂണ്‍ 2014 (18:14 IST)
മധുര മനൊജ്ഞമായ ബ്രിട്ടനില്‍ ആറുപേരിലൊരാള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടന്റെ സമ്പന്നത മുഴുവന്‍ പുറംപൂച്ചുകളും വാര്‍ത്തകളും മാത്രമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ദി പോവര്‍ട്ടി ആന്‍ഡ് സോഷ്യല്‍ എസ്‌ക്ല്യുഷന്‍ പ്രോജക്ടിനുവേണ്ടി ബ്രിട്ടനിലും വടക്കന്‍ അയര്‍ലന്‍ഡിലുമായി എട്ടു യുണിവേഴ്‌സിറ്റികളുടെയും രണ്ട് ഏജന്‍സികളുടെയും നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേയിലാണ് യാഥാര്‍ഥ്യം പുറത്തുവന്നത്.
സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളെ ഫുഡ് ബാങ്കിലേക്ക് തള്ളിവിടുന്നതായി മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ബിഷപ്പുമാരുടെ സംഘം കുറ്റപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഏറ്റവും ആധികാരികമായതെന്ന് വിശേഷിപ്പിക്കുന്ന ഈ പഠനം പുറത്തുവന്നത്.
2008-2014 വര്‍ഷങ്ങളില്‍ ചൈല്‍ഡ്‌കെയര്‍,വീട്‌വാടക, ഫുഡ്, എനര്‍ജി ചെലവുകള്‍ മൂന്ന് ഇരട്ടിയോളം വര്‍ധിച്ചു. രാജ്യത്തെ 13 മില്യന്‍ ജനങ്ങള്‍ ജോലിയുണ്ടായിട്ടും ജീവിതച്ചെലവ് താങ്ങാന്‍ ശേഷിയില്ലാത്തവരായി തുടങ്ങിയ കാര്യങ്ങളും സര്‍വ്വേയില്‍ പറയുന്നു.
ഭക്ഷണം, പാര്‍പ്പിടം പോലെ മൂന്നോ അതിലധികമോ അടിസ്ഥാന ആവശ്യകത നിറവേറ്റുവാന്‍ കഴിയാത്ത ജനങ്ങളുടെ എണ്ണം മാര്‍ഗരറ്റ് താച്ചറുടെ ഭരണകാലമായ 1983-ല്‍ 14 ശതമാനമായിരുന്നു. 2012 എത്തിയപ്പോള്‍ അത് 33 ശതമാനമായി ഉയര്‍ന്നു.
ദാരിദ്ര്യത്തില്‍ കഴിയുന്ന പകുതിയിലധികം ജനങ്ങളും ആഴ്ചയില്‍ 40 മണിക്കൂറിലധികം ജോലിയെടുക്കുന്നവരാണ് എന്നതാണ് സത്യം. ജോലിയുള്ള കുടുംബങ്ങള്‍പോലും രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ കഷ്ടപ്പെടുന്നു. ഫുള്‍ടൈം ജോലിയുണ്ടായിട്ടുപോലും ദാരിദ്ര്യത്തെ മറികടക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.