VISHNU N L|
Last Modified വെള്ളി, 19 ജൂണ്‍ 2015 (14:33 IST)
മുലപ്പാല്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കെത്തുന്നു. മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടികള്‍ക്ക് വേണ്ടിയല്ല, പകരം ബോഡി ബില്‍ഡര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ 'സൂപ്പര്‍ഫുഡ്' എന്ന നിലയിലാണ് മുലപ്പാല്‍ ഓണ്‍ലൈന്‍ വിപണികളിലെത്തുന്നത്. ബ്രെസ്റ്റ് ഫീഡിങ് എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയലിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം മുലപ്പാല്‍ വില്‍പ്പനയ്ക്ക് എത്തുന്നു എങ്കിലും ഇതില്‍ മായം കലരാന്‍ സാധ്യതയുണ്ടെന്നാണ് പ്രസിദ്ധീകരണം ആശങ്കപ്പെടുന്നത്. ഇതോടൊപ്പം ഇത് എത്രത്തോളം വിജയകരമായിരിക്കുമെന്നതു സംബന്ധിച്ചും ഇതിന്റെ മുഖപ്രസംഗം ആശങ്കപ്പെടുന്നു. ഇത്തരം കച്ചവടത്തില്‍ പശുവിന്‍പാല്‍ ചേര്‍ക്കാനും വൃത്തിയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ബാക്ടീരിയകള്‍ കലരാനുള്ള സാധ്യതയും ഏറെയാണെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.