ബ്ലേഡ് റണ്ണര്‍ പിസ്‌റ്റോറിയസിന്റെ ജയില്‍ ശിക്ഷ റദ്ദാക്കുന്നു

ജൊഹാന്നസ്ബര്‍ഗ്:| Last Updated: വെള്ളി, 16 ഒക്‌ടോബര്‍ 2015 (15:13 IST)
കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസിന്റെ ജയില്‍ ശിക്ഷ റദ്ദാക്കുന്നു. പിസ്‌റ്റോറിയസിനെ ഇനി വീട്ടു തടങ്കലിലാകും പാര്‍പ്പിക്കുക. ദക്ഷിണാഫ്രിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറപ്ഷന്‍സിന്റെ പരോള്‍ ബോര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്.

അഞ്ചു വര്‍ഷമോ അതില്‍ കുറവോ ശിക്ഷ ലഭിച്ചാല്‍ ആറില്‍ ഒരു ഭാഗം ശിക്ഷ അനുഭവിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ നിയമമനുസരിച്ച്

സര്‍ക്കാരിനു കുറ്റവാളിയെ പുറത്തുവിടാം.അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍ പിസ്‌റ്റോറിസ് ഇപ്പോള്‍ ഒരു വര്‍ഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. 2013ലെ വാലന്റീസ് ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന മോഡലിനെ കൊലപ്പടുത്തിയതാണ് പിസ്റ്റോറിയസിനെതിരെയുള്ള കുറ്റം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :