കാനഡ|
VISHNU N L|
Last Modified വെള്ളി, 16 ഒക്ടോബര്‍ 2015 (13:44 IST)
പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമല്ലെന്ന വാദവുമായി ഒരുപറ്റം ശാസ്ത്രജ്ഞര്‍ രംഗത്ത്. ലോകത്തെ സൃഷ്ടിച്ചത് ദൈവമല്ലെന്നും ശൂന്യതയിൽനിന്ന് ലോകമെങ്ങനെയുണ്ടായി എന്നതിന് തെളിവ് ലഭിച്ചുവെന്നുമാണ് ഇവരുടെ അവകാശവാദം. ഒന്റാറിയോയിലെ വാട്ടർലൂ സർവകലാശാലയിലെ ഫിസിക്സ് ആൻഡ് ആസ്ട്രോണമി വിഭാഗം തലവൻ ഡോ. മിർ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചരിത്രപരമായ ഈ കണ്ടെത്തലിന് പിന്നിൽ.
മിനിമം ലെങ്ത് സെ്കയിൽ, ഡബ്ലി സ്പെഷൻ റിലേറ്റിവിറ്റി എന്നീ രണ്ട് സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ പ്രപഞ്ച സൃഷ്ടി വിശദീകരിച്ചിരിക്കുന്നത്. വെർച്വൽ പാർട്ടിക്കിൾസ് (നിഴൽ കണികകൾ) ആണ് പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ അടിസ്ഥാനമെന്നാണ് ഇവര്‍ പറയുന്നത്. വളരെച്ചെറിയ തോതിൽ ഊർജം അടങ്ങിയിട്ടുള്ള നിഴൽകണികകൾ വളരെച്ചെറിയ സമയത്തേയ്ക്ക് നിലനിന്നിരുന്നും അതിൽനിന്നാണ് ലോകമുണ്ടായതെന്നുമാണ് ഈ ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നത്.
പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്ന വിശ്വാസത്തെ നിരാകരിക്കുന്നതാണ് ഇവരുടെ കണ്ടെത്തൽ. ശൂന്യതയിൽനിന്ന് എന്തും സൃഷ്ടിക്കാനുള്ള കഴിവുപയോഗിച്ചാണ് ദൈവം ഇത് സാധിച്ചതെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. എന്നാൽ, ദൈവം ഒരു വലിയ ഗണിതശാസ്ത്രജ്ഞനാണെങ്കിൽ ഈ വിശ്വാസം ശരിയാണെന്നും മിർ ഫൈസല്‍ പറയുന്നു.