ഓസ്‌കര്‍ പിസ്‌റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്

 ഓസ്‌കര്‍ പിസ്‌റ്റോറിയസ് , ബ്ലേഡ് റണ്ണര്‍ , കാമുകിയെ വെടിവെച്ച് കൊന്ന കേസ്
ജൊഹ്നാസ്ബര്‍ഗ്| jibin| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (14:39 IST)
കാമുകിയെ വെടിവെച്ച് കൊന്ന കേസില്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്. ദക്ഷിണാഫ്രിക്കന്‍ നിയമപ്രകാരം പിഴയും താക്കീതും മുതല്‍ 15 വര്‍ഷം കഠിന തടവുവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു പിസ്‌റ്റോറിയസിനെതിരെ കാത്തിരുന്നത്. എന്നാല്‍ കോടതി അഞ്ചുവര്‍ഷം തടവിന് അദ്ദേഹത്തെ വിധിക്കുകയായിരുന്നു. ആസൂത്രിത കൊലപാതകം തെളിയിക്കാന്‍ വാദിഭാഗം പരാജയപ്പെട്ടതിനാല്‍ മനഃപൂര്‍വമല്ലാത്ത നരഹത്യാകുറ്റമാണ് പിസ്‌റ്റോറിയസിന് മേല്‍ ചുമത്തിയിരിക്കുന്നത്.

ശാരീരിക വൈകല്യമോ പണമുള്ളവന്‍ ഇല്ലാത്തവന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവോ കുറ്റം ചെറുതാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വൈകല്യത്തിന്റെ പേരില്‍ കുറ്റവാളിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നും കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. രക്ഷപെടാന്‍ അനുവദിക്കാതെ കാമുകി റീവ സ്റ്റീവ് കാംപിനെ വെടിവച്ചത് ക്രൂരമെന്നും കോടതി നിരീക്ഷിച്ചു.

പിസ്‌റ്റോറിയസ്‌ ആസൂത്രിത കൊല നടത്തിയിട്ടില്ലെന്ന്‌ പ്രിട്ടോറിയ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ആസൂത്രിത കൊല നടത്തിയെന്ന്‌ തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കേസില്‍ 37 ലധികം സാക്ഷികളെ ആറു മാസം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ്‌ പിസ്‌റ്റോറിയസ്‌ കുറ്റക്കാരനെന്ന്‌ കോടതി കണ്ടെത്തിയത്‌. പിസ്‌റ്റോറിയസിന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞ ജഡ്ജി, അനധികൃതമായി ആയുധം കൈവശം വച്ചു, പൊതുസ്ഥലത്ത് വെടി ഉതിര്‍ത്തു തുടങ്ങി മറ്റ് ഗുരുതര കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :