അനുബന്ധ വാര്‍ത്തകള്‍
- ‘ഉമ്മൻ ചാണ്ടി വന്നാൽ നല്ലത്, വന്നില്ലെങ്കിലും ആവേശത്തിൽ കുറവൊന്നും ഉണ്ടാകില്ല‘: മുല്ലപ്പള്ളി
- 'സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണിയോട് ആവർത്തിക്കരുത്', തുറന്നടിച്ച് അഞ്ജലി അമീർ !
- ലൈംഗിക സംതൃപ്തിക്കായി ഈ എഴുപതുകാരൻ ചെയ്തത് കേട്ടാൽ ആരും അമ്പരന്നുപോകും !
- ഇക്കാര്യങ്ങളിൽ ഇനി നിയന്ത്രണം, പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം !
- അമിതമായി വിയർക്കുന്നുണ്ടോ ? ഈ വിദ്യകൾ ആരോഗ്യകരമായി വിയർപ്പിനെ കുറക്കും !
സ്ത്രീകളെ നിരീക്ഷിക്കാൻ ആപ്പ്, ആപ്പിലായത് ഗൂഗിളും !
സ്ത്രീകളെ നിയന്ത്രിക്കുന്നതിനായി സൌദി ആറേബ്യയുടെ നിയന്ത്രണത്തിൽ പുറത്തിറക്കിയ ആപ്പിന്റെ പേരിൽ പുലിവല് പിടിച്ചിരിക്കുകയാണ് ഗൂഗിൾ. സ്ത്രീകളുടെ ചലനം മനസിലാക്കുന്ന തരത്തിലുള്ള ആപ്പാണ് ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുന്നത്.
സ്ത്രീകൾ പാസ്‌പോർട്ട് ഉപയോഗിക്കുകയോ മറ്റ് യത്രാ മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യുമ്പോൾ ആ സ്ത്രീയുമായി ബന്ധപ്പെട്ട പുരുഷന് ആപ്പ് സന്ദേശം നൽകും. സ്ത്രീകളുടെ യാത്രാ സ്വാതന്ത്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നു കയറുന്ന ആപ്പ് പിൻവലിക്കണം എന്ന് ആവശ്യം ശക്തമാവുകയാണ്.
ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഗൂഗിളിനാണ് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. ആപ്പിൽ ആപ്പ് സ്റ്റോറിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇരു കമ്പനികളും ഇതേവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.