‘ഉമ്മൻ‌ ചാണ്ടി വന്നാൽ നല്ലത്, വന്നില്ലെങ്കിലും ആവേശത്തിൽ കുറവൊന്നും ഉണ്ടാകില്ല‘: മുല്ലപ്പള്ളി

Last Updated: ശനി, 9 ഫെബ്രുവരി 2019 (19:27 IST)
തിരുവന്തപുരം: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം എൽ എമാർ മത്സരിക്കേണ്ട എന്ന ഹൈ കമാൻഡിന്റെ തീരുമാനത്തിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈ കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി മത്സരിക്കുന്നത് നന്നാകും എന്ന് ഹൈ കമാൻഡിനെ
അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി മത്സരിച്ചില്ല എന്ന കാരണത്താൽ കോൺഗ്രസിന്റെ ആവേശത്തിന് കുറവൊന്നും ഉണ്ടാകില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധി വിളിച്ചുചേർത്ത പി സി അധ്യക്ഷരുടെയും ജനപ്രതിനിധികളുടെയൂം യോഗത്തിൽ സിറ്റിംഗ് എം എൽ എം മാരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ല എന്ന സുപ്രധാനം തീരുമാനം എടുക്കുകയായിരുന്നു.

സിറ്റിംഗ് എപിമാരിൽ മത്സരിക്കാൻ താൽ‌പര്യമുള്ളവർക്ക് അവസരം നൽകാനാണ് തീരുമാനം. അല്ലാത്ത മണ്ഡലങ്ങളിൽ ജയ സാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക സംസ്ഥാന ഘടകങ്ങൾ ഹൈക്കമാൻഡിന് നലകണം എന്നും യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ഇമ്മൻ ചാണ്ടിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപിക്കണം എന്ന ആവശ്യം ഗ്രൂപ്പ് കളികളുടെ ഭാഗമാണ് എന്ന് നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :