1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. angelina jolly tattos remove

ആഞ്ജലീന ജോളിയുടെ ശരീരത്തില്‍ ഇത്രയധികം ടാറ്റുവോ ?; ഇനി ഇതൊന്നും ഉണ്ടാവില്ല - കാരണം ‘ഒരാള്‍ മാത്രം’

ആഞ്ജലീന ജോളിയുടെ ശരീരത്തില്‍ ഇനി ഇതൊന്നും ഉണ്ടാവില്ല; ഇനിയൊന്നും വായിക്കാനില്ല!

angelina jolly
വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേര്‍പിരിയുന്ന വാര്‍ത്തയ്‌ക്ക് വന്‍ പ്രാധാന്യമാണ് ലഭിച്ചത്. വിവാഹമോചനം ഇരുവരും പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതോടെ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് ആഞ്ജലീന.

പഴയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ പോലും ഇനിയുണ്ടാകാതിരിക്കാന്‍ ബ്രാഡ് പിറ്റിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ടാറ്റുകള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് അഞ്ജലീനയെന്നാണ് ഹോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്ത. ആത്മീയവും സ്വകാര്യവുമായ പന്ത്രണ്ടോളം ടാറ്റുകളാണ് നിക്കം ചെയ്യാനാണ് താരം  തീരുമാനിച്ചിരിക്കുന്നത്.



ഗീഥിക് അക്ഷരങ്ങളില്‍ ‘നിങ്ങളുടെ അവകാശങ്ങള്‍  അറിയുക’ എന്നും, അന്ധവിശ്വാസത്തിനെതിരായ നിലപാട് പ്രഖ്യാപിച്ച് 13 എന്ന സംഖ്യയും അഞ്ജലീന തന്റെ ശരീരത്തില്‍ ടാറ്റു ചെയ്‌തിട്ടുണ്ട്. കൂടാതെ പല വാക്കുകളും നമ്പരുകളും ശരീരത്തിന്റെ പല ഭാഗത്തും ടാറ്റു ചെയ്‌തിരുന്നു. ഇവയെല്ലാം ഒഴിവാക്കാനാണ് ഹോളിവുഡ് സുന്ദരിയിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
ആശുപത്രിയിലെ രണ്ടാം നിലയിലേക്ക് പ്രവേശനമുള്ളത് ഇവര്‍ക്ക് മാത്രം; രാഹുല്‍ ഗാന്ധി ജയലളിതയെ കണ്ടിട്ടില്ല!