അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴ ജില്ലയില്‍ കൊവിഡ് റാപ്പിഡ് ആന്റി ബോഡി ടെസ്റ്റുകള്‍ റാന്‍ഡം അടിസ്ഥാനത്തില്‍ ഇന്നുമുതല്‍ ആരംഭിക്കും
- തൈറോയ്ഡിനെ എങ്ങനെ തിരിച്ചറിയാം ?
- നിങ്ങളുടെ പേര് തുടങ്ങുന്നത് 'R' എന്ന അക്ഷരത്തിലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ... !
- പ്രിന്‍സിപ്പിലിനെതിരെ നടപടിയെടുക്കാതെ അഞ്ജുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍
- ധോണിയെ ടീമിലെടുത്തതിന് പിന്നിൽ ഒരു കഥയുണ്ട്, വെളിപ്പെടുത്തി മുൻ ചീഫ് സെലക്ടർ
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: പ്രതിയായ പൊലീസുകാരന് ജാമ്യത്തിന് കെട്ടിവയ്ക്കേണ്ടത് 10 കോടി രൂപ
കറുത്തവര്‍ഗകാരനായ ജോര്‍ജ് ഫ്ളോയിഡിനെ കാല് മുട്ടുകൊണ്ടമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പൊലീസുകാരന് ജാമ്യത്തിന് കെട്ടിവയ്ക്കേണ്ടത് 10 കോടി രൂപ. ഡെറക് ചൗവിന് എന്ന 44കാരനായ പൊലീസുകാരനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളോട് സംസ്ഥാനം വിട്ടുപോകരുതെന്നും ജോര്‍ജ് ഫ്ളോയിഡിന്റെ ബന്ധുക്കളെ കാണരുതെന്നും കോടതി പറഞ്ഞു.
സമൂഹത്തിന്റെ അതിശക്തമായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് ഇയാള്‍ക്ക് ഇത്രയും ഉയര്‍ന്ന ജാമ്യത്തുക ചുമത്തിയത്. നിലത്തുകിടന്നിരുന്ന ജോര്‍ജ് ഫ്ളോയിഡിന്റെ കഴുത്തില്‍ ഒന്പതുമിനിറ്റോളം മുട്ടമര്ത്തിയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.