അമേരിക്കയിലെ നേവി റിക്രൂട്ടിംഗ് സെന്ററില്‍ വെടിവെപ്പ്; അഞ്ച് മരണം

അമേരിക്ക , നേവി റിക്രൂട്ടിംഗ് സെന്ററില്‍ വെടിവെപ്പ് , അഞ്ചുപേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടൺ| jibin| Last Updated: വെള്ളി, 17 ജൂലൈ 2015 (10:03 IST)
അമേരിക്കയിലെ ടെന്നസി നേവി റിക്രൂട്ടിംഗ് സെന്ററില്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തി യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. മുഹമ്മദ് യൂസഫ് അബ്ദുല്‍ അസീസ് എന്ന 24കാരനാണ് വെടിവെപ്പ് നടത്തിയത്.

ഇന്നലെ 11 മണിയോടെയാണ് അമേരിക്കന്‍ നേവി റിക്രൂട്ടിങ് സെന്ററിലും നേവി റിസര്‍വിലും ആക്രമണം നടന്നത്. വെടിവെപ്പില്‍ ആളുകള്‍ മരിക്കുകയും ചെയ്‌തു. സൈന്യവും പൊലീസും ശക്തമായി തിരിച്ചടിച്ചതോടെ അക്രമകാരി കൊല്ലപ്പെടുകയായിരുന്നു. വെടിവെപ്പ് നടത്തിയതെന്നും ആളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഖേദം രേഖപ്പെടുത്തി.

രാജ്യത്തു നടന്ന ആക്രമണം ആഭ്യന്തര തീവ്രവാദമാണോയെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണം നടത്തിയ ആള്‍ക്ക് ഐഎസ് ബന്ധമോ മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :