മെസി മടിയനാണ്, പ്രകടനം വളരെ മോശവുമാണ്: മുത്തച്ഛന്‍

 ലയണല്‍ മെസി , കോപ്പ അമേരിക്ക , അര്‍ജന്റീന , കസിറ്റിനി
ബ്യൂണേഴ്‌സ് അയേഴ്‌സ്| jibin| Last Modified ശനി, 11 ജൂലൈ 2015 (09:22 IST)
അര്‍ജന്റീനയുടെ നായകനും സൂപ്പര്‍താരവുമായ ലയണല്‍ മെസിയെ കുറ്റപ്പെടുത്തി അദ്ദേഹത്തിന്റെ മുത്തച്ഛന്‍ അന്റോണിയോ കസിറ്റിനി രംഗത്ത്. ലോകകപ്പ് ഫൈനലില്‍ ടീം ജര്‍മ്മനിയോട് തോറ്റതും ലാറ്റിനമേരിക്കന്‍ രാജാക്കന്മാരെ നിര്‍ണയിക്കുന്ന കോപ്പ അമേരിക്കയില്‍ ചിലിയോട് മെസിപ്പട പരാജയം ഏറ്റുവാങ്ങിയതുമാണ് കസിറ്റിനിയെ പ്രകോപിപ്പിച്ചത്.

ടൂര്‍ണമെന്റില്‍ മെസി വെറും മടിയനായിട്ടാണ് കളിച്ചത്. ടൂര്‍ണമെന്റില്‍ അവന്‍ ഒരു ഗോള്‍ മാത്രമാണ് നേടിയത്.
അതും പെനാല്‍റ്റിയില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്. അതുകൊണ്ട് തന്നെ അതു ഗോളായി പരിഗണിക്കാന്‍ കഴിയില്ലെന്നും കസിറ്റിനി പറഞ്ഞു. മെസിയുടെ കോപ്പയിലെ പ്രകടനം വളരെ മോശമായിരുന്നു എന്തുക്കൊണ്ടാണ് അവര്‍ ദേശിയ ടീമിനു വേണ്ടി ഇങ്ങനെ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മെസിയെ വിമര്‍ശിച്ച് കസിറ്റിനിയുടെ പരാമര്‍ശ പുറത്ത് വന്നത്. കോപ്പ ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ദയനീയമായി പരാജയപ്പെടാനായിരുന്നു അര്‍ജന്റീനയുടെ വിധി. ഇതേത്തുടര്‍ന്ന് മികച്ച കളിക്കാരനുള്ള അവാര്‍ഡ് മെസി നിരസിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :