അമേരിക്ക കണ്ടെത്തിയത് കൊളംബസല്ല, ചൈനക്കാരാണത്രെ, വാദങ്ങള്‍ കൊഴുക്കുന്നു

ലണ്ടൻ| VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (15:02 IST)
അമേരിക്കൻ ഐക്യനാടുകൾ കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസ് ആണെന്ന വാദങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്ന തെളിവുകളുമായി ഇല്ലിനോയിസിലെ ഗവേഷകനായ ജോൺ റസ്കാംപ് രംഗത്ത്. കൊളംബസിന് 2,500 വർഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചൈനക്കാര്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയിരുന്നതായാണ് ഇദ്ദേഹം പറയുന്നത്.

യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ അൽബുക്യുർക്യൂവിലെ പെട്രോഗ്ലിഫ് നാഷനൽ മൊണുമെന്റിൽ കണ്ടെത്തിയ കൊത്തുപണികളിൽ നിന്നാണ് ഇല്ലിനോയിസിലെ ഗവേഷകനായ ജോൺ റസ്കാംപ് നിർണായകമായ ഈ തെളിവ് കണ്ടെത്തിയത്. കൊളംബസിനു മുൻപുള്ളവയാണ് ഈ എഴുത്തുകൾ. ഇതുവരെ കണ്ടെത്തിയ 82ൽ അധികം കൊത്തുപണികൾ ചൈനീസ് സ്ക്രിപ്റ്റുമായി ചേരുന്നതാണ്.

അൽബുക്യുർക്യൂവിൽ മാത്രമല്ല, അരിസോണ, യൂട്ടാ, നെവാഡ, കലിഫോർണിയ, ഒക്‌ലഹോമ, ഒന്റാറിയോ എന്നിവിടങ്ങളിലും ചൈനീസ് ലിപിയിലുള്ള എഴുത്തുകൾ കണ്ടെത്തിയതായാണ് റസ്കാംപിന്റെ അവകാശവാദം.1492ലാണ് കൊളംബസ് കണ്ടെത്തിയത്. ഷാങ് സിംഹാസനത്തിനു ശേഷമുള്ള ലിപിയാണ് കൊത്തുപണികളിൽ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, റസ്കാംപിന്റെ കണ്ടെത്തലിനെതിരെ ഗവേഷകർ രംഗത്തെത്തി. ചൈനീസ് സാന്നിധ്യം തെളിയിക്കുന്ന പുരാവസ്തു തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് ഇവരുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :